Cinematographer Sudheesh Pappu passed away
കൊച്ചി: ചലച്ചിത്ര ഛായാഗ്രഹകന് പപ്പു (സുധീഷ് 44) അന്തരിച്ചു. അമിലോയിഡോസിസ് എന്ന അപൂര്‍വ അസുഖം ബാധിച്ച് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
ചാന്ദ്നി ബാര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.
തുടര്‍ന്ന് ടി.കെ രാജീവ് കുമാറിന്റെ `ശേഷം', അനുരാഗ് കശ്യപിന്റെ `ദേവ് ഡി' തുടങ്ങിയ ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചു. അന്നയും റസൂലും കമ്മട്ടിപ്പാടം, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Cinematographer, Sudheesh Pappu
COMMENTS