Actor Vikram Goghle passes away
ന്യൂഡല്‍ഹി: ബോളിവുഡ് നടന് വിക്രം ഗോഖലെ (77) അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മറാഠി സിനിമകളിലൂടെയാണ് വിക്രം ഗോഖലെ സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അദ്ദേഹം അഭിനയിച്ചു. നൂറോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അഗ്നിപഥ്, ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം, മിഷന് മംഗള്‍ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ഹിന്ദി ചിത്രങ്ങള്‍. അനുമതി എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Vikram Goghale, Bollywood, Marathi, Passes away
COMMENTS