Uttarakhand copter accident
കേദാര്‍നാഥ്: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ത്ഥാടകരുമായി പോയ കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ഗുപ്തകാശിയില്‍ നിന്നു പുറപ്പെട്ട കോപ്റ്റര്‍ ഗരുഛഠില് വച്ച് തകര്‍ന്നുവീഴുകയായിരുന്നു.
അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പടെ ആറുപേരാണ് അപകടത്തില്‍ മരിച്ചത്. പറന്നുയര്‍ന്നയുടന്‍ തന്നെ കോപ്റ്ററിന് തീപിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Keywords: Uttarakhand, Copter accident, 6 people died
COMMENTS