PM about bus accident
ന്യൂഡല്‍ഹി: വടക്കാഞ്ചേരി ബസപകടത്തില്‍ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഭവത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനമായി നല്‍കുമെന്ന് വ്യക്തമാക്കി. അപകടത്തില്‍ അഞ്ചു കുട്ടികളടക്കം ഒന്‍പത് പേരാണ് മരിച്ചത്.
അതേസമയം അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും വിശദീകരണം തേടിയ ഹൈക്കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാകാനുത്തരവിട്ടു.
COMMENTS