Nedumudi Venu's first death anniversary
തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും അതുല്യനടന് നെടുമുടി വേണുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. 2021 ഒക്ടോബര്‍ 11 നാണ് ഈ മഹാനടന് ഓര്‍മ്മയായത്. ആലപ്പുഴയിലെ ഒരു കൊച്ചു ഗ്രാമമായ നെടുമുടിയില്‍ നിന്നും നാടകത്തിലൂടെയാണ് വേണു കലാലോകത്തെത്തുന്നത്.
തുടര്‍ന്ന് സംവിധായകന് അരവിന്ദന്റെ തമ്പിലൂടെ വെള്ളിത്തിരയിലെത്തി. തുടര്‍ന്ന് ഭരതന്റെ ആരവം, തകര തുടങ്ങിയ ചിത്രങ്ങളിലൂടെ നെടുമുടി വേണു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടനായി മാറി.
പിന്നീട് നിരവധി വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി. മരണം അടുത്ത സമയം വരെയും അദ്ദേഹം സിനിമയില്‍ സജീവമായി നിന്നു. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
Keywords: Nedumudi Venu, Death anniversary, Alappuzha
COMMENTS