Human sacrifice in Kerala
തിരുവല്ല: കൊച്ചിയില്‍ നിന്ന് രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടു. നരബലിക്ക് വേണ്ടിയാണ് കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് സര്‍വ്വൈശ്വര്യ പൂജയ്ക്ക് നരബലി നടത്താനായി ഷിഹാബ് എന്ന ഏജന്റാണ് രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ലോട്ടറി വില്‍പ്പനക്കാരിയെ കാണാതായ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന നരബലിയിലെത്തിനിന്നത്.
കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം പല കഷണങ്ങളായി തിരുവല്ലയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തിരുവല്ല പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ലൈല ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടിയാണ് സ്ത്രീകളെ നരബലിക്ക് വിധേയരാക്കിയതെന്നാണ് പൊലീസ് നിഗമനം.
Keywords: Human sacrifice, Thiruvalla, Police, Two ladies, Murder
COMMENTS