Highcourt about Vizhinjam strike
കൊച്ചി: വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. കടുത്ത നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. റോഡിലെ തടസ്സങ്ങള്‍ നീക്കിയേപറ്റൂയെന്ന് വ്യക്തമാക്കിയ കോടതി സമരം ക്രമസമാധാനത്തിന് തടസ്സമാകരുതെന്ന് ഓര്‍മ്മപ്പെടുത്തി.
തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്കിയ ഹര്‍ജിയിലാണ് നടപടി. നേരത്തെ സമരപ്പന്തല്‍ പൊളിച്ചുകളയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സമരക്കാര്‍ തള്ളിയിരുന്നു. പന്തല്‍ നില്‍ക്കുന്നത് സ്വകാര്യ ഭൂമിയിലാണെന്നും പൊളിക്കാനാവില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം സമരത്തിന്റെ നാറാം ദിനത്തോടനുബന്ധിച്ച് സമരം ശക്തമാക്കുകയും ബോട്ടു കത്തിക്കുകയുമടക്കമുള്ള സമരരീതിയിലേക്ക് സമരക്കാര്‍ മാറിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കോടതി മുന്നറിയിപ്പ്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.
Keywords: High court, Vizhinjam Strike, Adani
COMMENTS