High court order about Vizhinjam port issue
കൊച്ചി: വിഴിഞ്ഞം തുറമുഖ സമരസമിതി നിര്‍മ്മിച്ച സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കാനുത്തരവിട്ട് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ നിര്‍മ്മാണ മേഖലയിലെ പ്രവേശന കവാടത്തിനു മുന്നിലെ സമരപ്പന്തല്‍ കാരണം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ലത്തീന്‍ അതിരൂപത അടക്കമുള്ളവരെ പ്രതികളാക്കി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Vizhinjam port issue, Adani group
COMMENTS