Governor is again against government
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തു നല്കി. ധനമന്ത്രി നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും രാജ്യത്തിന്റെ ഐക്യത്തെ ചോദ്യംചെയ്യുന്ന പ്രസംഗമാണ് മന്ത്രി നടത്തിയതെന്നും കത്തില്‍ വിവരിക്കുന്നു.
ധനമന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും അതിനാല്‍ പുറത്താക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ധനമന്ത്രി പ്രസംഗിച്ചിരുന്നത്.
അതേസമയം ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി. ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്ന തരത്തിലുള്ളതല്ലെന്നും അതിനാല്‍ പുറത്താക്കാനാകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.
Keywords: Governor, CM, Finance minister
COMMENTS