Eldhose Kunnappilli's face book post
കൊച്ചി: തനിക്കെതിരെ ഉയരുന്ന പീഡന പരാതിക്കെതിരെ വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ രംഗത്ത്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ലെന്നും അദ്ദേഹം കുറിച്ചു. വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്നും അധികാരം തനിക്ക് അവസാന വാക്കല്ലെന്നും ഒരുപാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുമെന്നും അദ്ദേഹം കുറിച്ചു.
എന്തുതന്നെയായാലും പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കുമെന്നും ഇതുവരെ എത്തുമെന്ന് കരുതിയതല്ലെന്നും ഇനിയും മുന്നേറുമെന്നും അദ്ദേഹം കുറിച്ചു.
തന്നെ പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും നന്ദിയും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വരെ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്റ്റ്.
Keywords: Eldhose Kunnappilli, Face book post,
COMMENTS