Congress leader - Mallikarjun Kharge
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിരഞ്ഞെടുക്കപ്പെട്ടു. 8000ത്തിലധികം വോട്ടുകളാണ് ഖര്‍ഗെ സ്വന്തമാക്കിയത്. എതിര് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ എം.പിക്ക് 1072 വോട്ടു ലഭിച്ചു. 9915 വോട്ടര്‍മാരില്‍ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്, സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധം, ദലിത് പരിഗണന തുടങ്ങിയ ഘടകങ്ങളെല്ലാം ഖര്‍ഗെയ്ക്ക് പിന്തുണയായി.
ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ഖര്‍ഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പാക്കിയതായിരുന്നു. എന്നാല്‍ തീര്‍ത്തും ഒറ്റയാനായി മത്സരിച്ച ശശി തരൂര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നതും ശ്രദ്ധേയമാണ്. അദ്ദേഹം എത്ര വോട്ട് നേടുമെന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.
സംസ്ഥാനത്തെ യുവ നേതാക്കള്‍ അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും സോഷ്യല്‍ മീഡിയിലടക്കം വലിയ പിന്തുണ അദ്ദേഹത്തിനു കിട്ടുകയും ചെയ്തിരുന്നു. ആയിരത്തില്ലധികം വോട്ടുകള്‍ നേടിയതോടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന് തന്റെ കരുത്ത് തെളിയിക്കാനുമായി.
Keywords: Congress leader, Vote, Mallikarjun Kharge, Sashi Tharoor
COMMENTS