Case against Wafa Firoz
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഇതിന്റെ വിധി ഈ മാസം 19 ന് പറയും. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചുയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
എന്നാല്‍ താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ സാക്ഷികളാരും തന്നെ മൊഴി നല്‍കിയിട്ടില്ലെന്നും അതിനാല്‍ തന്നെ വെറുതെ വിടണമെന്നുമാണ് വഫ ഫിറോസിന്റെ ആവശ്യം. അതേസമയം താന്‍ മദ്യപിച്ചു വാഹനമോടിച്ചെന്നു തെളിയിക്കാന്‍ പൊലീസിനു സാധിക്കാത്തതിനാല്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും അതിനാല്‍ വെറുതെ വിടണമെന്നുമാണ് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വാദം.
Keywords: Wafa Firoz, K.M Basheer, Court
COMMENTS