Where is Chinese President Xi Jinping? The current news is that President Xi Jinping has been placed under house arrest by the PLA
അഭിനന്ദ്
ന്യൂഡല്‍ഹി : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എവിടെ? പ്രസിഡന്റ് ഷി ജിന്‍പിങിനെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) വീട്ടുതടങ്കലിലാക്കി എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
ഇതു കിംവദന്തിയാണോ അല്ലയോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. പക്ഷേ, ചൈനയ്ക്കു പുറത്തു താമസിക്കുന്ന നിരവധി ചൈനീസ് പൗരന്മാരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ജനറല്‍ ലി ക്വിയോമിങ്ങിനെ ഷി ജിന്‍പിങ്ങിനു പകരം പ്രസിഡന്റായി നിയമിച്ചെന്നാണ് പരക്കുന്ന മറ്റൊരു അഭ്യൂഹം.
അടുത്തിടെ സമാപിച്ച എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ടില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കര്‍ശനമായ 'സീറോ കോവിഡ് നയം' പിന്തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ക്വാറന്റൈനില്‍ പോയതാണെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്. വിദേശത്ത് നിന്ന് ചൈനയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്വാറന്റൈനില്‍ കഴിയണമെന്നതു നിര്‍ബന്ധമാണ്.
പാര്‍ട്ടി കോണ്‍ഗ്രസ് വരുന്ന ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കെ, ഇരുമ്പുമറയ്ക്കുള്ളില്‍ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നു വ്യക്തമാണ്. ഷിക്ക് ആജീവനാന്തം പ്രസിഡന്റായി തുടരാനുള്ള വഴിയൊരുക്കലാണ് ഇക്കുറിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ്.
#PLA military vehicles heading to #Beijing on Sep 22. Starting from Huanlai County near Beijing & ending in Zhangjiakou City, Hebei Province, entire procession as long as 80 KM. Meanwhile, rumor has it that #XiJinping was under arrest after #CCP seniors removed him as head of PLA pic.twitter.com/hODcknQMhE
— Jennifer Zeng 曾錚 (@jenniferatntd) September 23, 2022
രണ്ടു ടേം കഴിഞ്ഞാല്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയിലെ അനന്തരഗാമിക്കു കസേര നല്കുന്നതാണ് ചൈനയിലെ പതിവ്. ആ പതിവ് വെട്ടിമാറ്റി ഷി ചൈനയുടെ ഭരണം കൈപ്പിടിയിലാക്കിക്കഴിഞ്ഞു. ഇനി എല്ലാം അദ്ദേഹം ആഗ്രഹിക്കുന്ന വഴിക്കു നടക്കണം. അത്രമാത്രം. അതിനിടയ്ക്കാണ് കിംവദന്തി പരന്നിരിക്കുന്നത്.
ചൈനീസ് മാധ്യമങ്ങള്‍ കിംവദന്തികളെക്കുറിച്ചു മിണ്ടുന്നില്ല. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയും ഇങ്ങനെയൊരു കാര്യം കേട്ടതായി പോലും മിണ്ടുന്നില്ല.
ഷി ജിന്‍പിങ്ങിനെതിരെ ഉപജാപം നയിച്ചെന്ന പേരില്‍ രണ്ടു മുന്‍ മന്ത്രിമാര്‍ അടക്കം ആറു മുന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ ചൈനീസ് കോടതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരോളില്ലാത്ത ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
ആറുപേരും ഷിക്ക് എതിരേ ഉപജാപം നയിച്ചുവെന്നാണ് ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തുടനീളം അഴിമതി വിരുദ്ധ കാമ്പയിന്‍ നടത്തുന്നുണ്ട്. ഷി വിരുദ്ധരാണ് വീട്ടുതടങ്കല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പാര്‍ട്ടി അനുകൂല വൃത്തങ്ങള്‍ പറയുന്നത്.
The unexpected events in #China started right after #XiJinping came back from #Uzbekistan and disappeared from sight for days, something unusual for him. There are extremely few coincidences in elite #CCP politics.
— Gordon G. Chang (@GordonGChang) September 24, 2022
ഇതിനിടെ, ചൈനീസ് സേനാ വാഹങ്ങള്‍ നിരനിരയായി ബെയ്ജിംഗിലേക്ക് നീങ്ങുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുഎസില്‍ താമസിക്കുന്ന ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയായ ജെന്നിഫര്‍ സെങാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതാണ് അഭ്യൂഹങ്ങള്‍ ശക്തമാവാന്‍ കാരണം.
ബീജിംഗിനടുത്തുള്ള ഹുഅന്‍ലായ് കൗണ്ടിയില്‍ നിന്ന് ആരംഭിച്ച് ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകൗ സിറ്റിയിലേക്കാണ് വാഹനങ്ങള്‍ പോകുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് ഷിയെ പിഎല്‍എയുടെ തലപ്പത്ത് നിന്ന് നീക്കിയതിനുശേഷം വീട്ടു തടങ്കലിലാക്കിയതായി ശ്രുതിയുണ്ടെന്നും ജെന്നിഫര്‍ സെങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള ഏതാണ്ട് 60 ശതമാനം വിമാനങ്ങളും യാതൊരു വിശദീകരണവുമില്ലാതെ വെള്ളിയാഴ്ച പറന്നിട്ടില്ലെന്നാണ് മറ്റൊരു കിംവദന്തി.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് എഴുത്തുകാരന്‍ ഗോര്‍ഡന്‍ ചാങാണ് ഇക്കാര്യം പുറത്തുവിട്ടത്. ജെന്നിഫര്‍ സെങിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഗോര്‍ഡന്‍ ചാങ് പറയുന്നു: രാജ്യത്തെ 59 ശതമാനം വിമാനങ്ങളും നിലത്താണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ എവിടെയോ തീയും പുകയും ഉയരുന്നുണ്ട്. ചൈന അസ്ഥിരമാണ്.
ബീജിംഗില്‍ വെള്ളിയാഴ്ച ട്രെയിനുകള്‍ക്കും ബസ്സുകള്‍ക്കും യാത്രാ നിയന്ത്രണമുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
@Swamy39 @adgpi @rajnathsingh https://t.co/Rnxq6qdR3o
— Pv (@Pv21183551) September 24, 2022
ഇന്ത്യന്‍ നേതാക്കളില്‍, ബിജെപിയുടെ സുബ്രഹ്മണ്യന്‍ സ്വാമി ഈ റിപ്പോര്‍ട്ടുകള്‍ ഏറ്റുപിടിച്ചിട്ടുണ്ട്. അദ്ദേഹം ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Summary: Where is Chinese President Xi Jinping? The current news is that President Xi Jinping has been placed under house arrest by the People's Liberation Army (PLA). Another rumor circulating is that Chinese People's Liberation Army (PLA) General Li Qiu Ming has been appointed as President instead of Xi Jinping.
COMMENTS