Telugu actor Mahesh Babu's mother passes away
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മാതാവ് ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൃതദേഹം രാവിലെ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ പൊതുദര്ശനത്തിനുവച്ചതിനുശേഷം മഹാപ്രസ്ഥാനില്‍ സംസ്കരിക്കും.
തെലുങ്ക് മുതിര്‍ന്ന നടന് കൃഷ്ണയുടെ മുന്‍ ഭാര്യയായിരുന്നു ഘട്ടമനേനി ഇന്ദിരാദേവി. ഇവരുടെ മറ്റൊരു മകന് രമേഷ് ബാബു ഈ വര്‍ഷം ആദ്യം മരണപ്പെട്ടിരുന്നു.
Keywords: Mahesh Babu, Telugu Superstar, Mother, Passes away
COMMENTS