Tamil singer Bamba Bakya
ചെന്നൈ: തമിഴ് ചലച്ചിത്ര പിന്നണി ഗായകന് ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംഗീതസംവിധായകന് എ.ആര് റഹ്മാനുവേണ്ടി നിരവധി ഗാനങ്ങള്‍ ബംബ ആലപിച്ചിട്ടുണ്ട്.
ഇതില്‍ പൊന്നിയിന്‍ സെല്വന് എന്ന സിനിമയിലെ പൊന്നി നദി പാക്കണുമേ എന്ന ഗാനമാണ് അവസാനമായി പാടിയത്. യന്തിരന് 2.0, സര്‍ക്കാര്‍, സര്‍വം താളമയം, ബിഗില്‍, ഇരൈവിന്‍ നിഴല്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളാണ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ടത്.
Keywords: Singer, Bamba Bakya, Passes away
COMMENTS