Kerala film award dstribution today evening
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
നേരത്തെ ആഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ബിജു മേനോനും, ജോജു ജോര്‍ജും രേവതിയും ഏറ്റുവാങ്ങും.
മികച്ച സംവിധായകന് ദിലീഷ് പോത്തനാണ്. ജെ.സി ഡാനിയേല്‍ അവാര്‍ഡ് കെ.പി കുമാരനും ടെലിവിഷന്‍ രംഗത്തെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മാധ്യമപ്രവര്ത്തകന് ശശികുമാറിനുമാണ്.
Keywords: Film award, Distribution, Today, CM
COMMENTS