INS Vikrant
കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഐഎന്‍എസ് വിക്രാന്ത് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാണെന്നും ഒന്നും അസാധ്യമല്ലെന്ന് ഇന്ത്യ തെളിയിച്ചുവെന്നും കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ ഉദ്യമത്തിനു മുന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. രാജ്യത്തിന് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരികുമാറും രോജ്യത്തിന് മുതല്‍ക്കൂട്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യക്തമാക്കി.
Keywords: INS Vikrant, Commission, Modi, Kochi
COMMENTS