ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നില മോശപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 96കാരിയായ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെ...
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നില മോശപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
96കാരിയായ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും മെഡിക്കല്‍ മേല്‍നോട്ടത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തതായും ബക്കിംഗ്ഹാം കൊട്ടാരം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്ഞി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ടുണ്ട്.
മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളുമായി ഇന്നു നിശ്ചയിച്ചിരുന്ന യോഗവും വേണ്ടെന്നുവച്ചു.
The whole country will be deeply concerned by the news from Buckingham Palace this lunchtime.
— Liz Truss (@trussliz) September 8, 2022
My thoughts - and the thoughts of people across our United Kingdom - are with Her Majesty The Queen and her family at this time.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സ്കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ അവര്‍ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ലിസ് ട്രസിനെ നിയമിക്കുകയും ചെയ്തു.
ഇന്നു രാവിലെയോടെയാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കൂടിയത്. പിന്‍ഗാമിയായ ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും ബാല്‍മോറലിലേക്ക് യാത്ര തിരിച്ചതായി കെന്‍സിംഗ്ടണ്‍ കൊട്ടാരം അറിയിച്ചു.
രാജ്ഞിയുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്കയുണ്ടെന്നും അവര്‍ സുഖം പ്രാപിക്കാനായി രാജ്യമൊന്നടങ്കം പ്രാര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി ലിസ് ട്രസ് ട്വീറ്റ് ചെയ്തു.
COMMENTS