Case against actor Sreenath Bhasi
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് അവതാരക. ഇതുസംബന്ധിച്ച ഹര്‍ജി അവര്‍ ഒപ്പിട്ടു നല്കി.
കേസില്‍ നടനെ മരട് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. അവതാരകയുടെ പരാതിയെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടനെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിലക്കിയിരുന്നു.
നടന് അഭിമുഖ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോയെന്നതടക്കം അന്വേഷിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പരാതിക്കാരി പിന്‍വാങ്ങിയത്. ഇതിനായി നടന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി തന്നോട് പരസ്യമായി മാപ്പ് പറഞ്ഞതായും തനിക്ക് അതുകൊണ്ടു തന്നെ പരാതിയുമായി മുന്നോട്ടുപോകാന്‍ താതാപര്യമില്ലെന്നും അവതാരക പറഞ്ഞിരുന്നു.
Keywords: Sreenath Bhasi, Case, Police, Anchor
COMMENTS