Second sexual assault case against Civic Chandran
കോഴിക്കോട്: രണ്ടാമത്തെ പീഡന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞ് കോടതി. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
മറ്റൊരു പീഡന കേസില്‍ സിവിക് ചന്ദ്രന് കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോഴിക്കോട്ട് പുസ്തകപ്രകാശനത്തിനെത്തിയ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം.
ഈ കേസില്‍ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പ്രതിയുടെ അനാരോഗ്യം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു എഴുത്തുകാരിയും ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
Keywords: Second sexual assault case, Civic Chandran, Arrest, Court
COMMENTS