Sabarimala temple leakage problem
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. ശ്രീകോവിലിലെ സ്വര്‍ണ്ണ പാളികള്‍ ഉറപ്പിച്ച സ്ഥലത്തെ സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചുപോയതാണ് ചോര്‍ച്ചയ്ക്ക് കാരണം. ഇന്നു രാവിലെ തന്ത്രി, മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ചയുള്ള സ്ഥലം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് സ്വര്‍ണ്ണ പാളികളിലെ മുഴുവന്‍ ആണികള്‍ മാറ്റും. നാളെ ക്ഷേത്രത്തില്‍ നിറപുത്തരി ഉത്സവം നടക്കുകയാണ്. അതിനായി ഇന്നു വൈകിട്ട് 5 മണിക്ക് നട തുറക്കും. എന്നാല്‍ ശ്രീകോവിലിലെ ആണികള്‍ മാറുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിലെ ഒരാചാരങ്ങള്ക്കും തടസസമുണ്ടാകില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു. പമ്പാ സ്നാനത്തിന് മാത്രമാണ് അനുമതിയില്ലാത്തത്.
Keywords: Sabarimala, Leakage, Reason
COMMENTS