Rajbhavan cancelled independance day feast
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള വിരുന്ന് ഒഴിവാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മഴക്കെടുതി കണക്കിലെടുത്താണ് നടപടി. ഇതിനായി മാറ്റിവച്ച തുക മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം.
മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ക്കായി എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് വൈകിട്ടാണ് രാജ്ഭവനില്‍ വിരുന്ന് സംഘടിപ്പിക്കാറുള്ളത്. പ്രളയം, കൊറോണ തുടങ്ങിയ കെടുതികള്‍ കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതിന് മുടക്കം സംഭവിച്ചിരുന്നു.
അതേസമയം ഈ തീരുമാനത്തിനു പിന്നില്‍ അടുത്തിടെ ഗവര്‍ണറും സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ലെന്ന് രാജ്ഭവന്‍വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords: Governor, Independance day feast, Cancel
COMMENTS