KSRTC cuts ordinary services
തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. വന്‍തുക കുടിശികയായതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ ഡീസല്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
നിലവില്‍ 135 കോടിയാണ് കുടിശിക. ഇതോടെ നാളെ 25 ശതമാനം സര്‍വീസുകള്‍ ഉണ്ടായിരിക്കുകയുള്ളൂവെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്.
Keywords: KSRTC, Ordinary service, Diesel crisis
COMMENTS