Karuvannur bank scam
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായി മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവന്‍ നിക്ഷേപ തുകയും തിരിലെ ലഭിച്ചു. മന്ത്രിയും സ്ഥലം എം.എല്‍.എയുമായ ആര്.ബിന്ദുവാണ് കുടുംബത്തിന് തുക കൈമാറിയത്.
മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുണ്ടായിരുന്ന 23 ലക്ഷം രൂപയാണ് മന്ത്രി കൈമാറിയത്. നേരത്തെ ഫിലോമിനയുടെ ചികിത്സയ്ക്ക് ആവശ്യമായ തുക നല്‍കിയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ ഫിലോമിനയുടെ കുടുംബമടക്കം രംഗത്തെത്തിയിരുന്നു.
Keywords: Karuvannur bank scam, Philomena, Deposit money
COMMENTS