Jharkhand B.J.P MLA Seema Patra arrested for torturing her housemaid
റാഞ്ചി: വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് എം.എല്‍.എയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് മഹേശ്വര് പാത്രയുടെ ഭാര്യയുമായ സീമ പാത്രയാണ് അറസ്റ്റിലായത്.
കഴിഞ്ഞ പത്തു വര്‍ഷമായി ഇവരുടെ ജോലിക്കാരിയായ ഗോത്ര വര്‍ഗ്ഗ യുവതി സുനിതയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ പൊലീസ് കണ്ടെത്തി. ഇവരോട് മോശമായി പെരുമാറുകയും ശുചിമുറി നാവുകൊണ്ട് വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പൊലീസ് കണ്ടെത്തി.
സീമയുടെ മകന്റെ സുഹൃത്തുവഴി രക്ഷപ്പെട്ട സുനിതയുടെ വിവരമറിഞ്ഞ ദേശീയ വനിതാ കമ്മീഷന് വിഷയത്തില്‍ ഇടപെടുകയും പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പിക്ക് കത്തു നല്‍കുകയുമായിരുന്നു.
ബി.ജെ.പി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തകയും `ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' ക്യാപെയിന്റെ സംസ്ഥാന കണ്‍വീനറും കൂടിയായ സീമ പാത്രയുടെ അറസ്റ്റിന് പിന്നാലെ അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
Keywords: Jharkhand B.J.P MLA, Arrest, housemaid, Tortur
COMMENTS