High court order about Kerala road potholes
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദേശീയ പാതയിലെയും പി.ഡബ്യൂ.ഡി റോഡുകളുടെയും കുഴികളടയ്ക്കാനാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരം മോശമായ റോഡുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി.
തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന അപകടങ്ങളില്‍ കളക്ടര്‍മാര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേയെന്ന് കോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് അവര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കാത്തതെന്നും കോടതി ചോദിച്ചു.
Keywords: High court, Kerala, Road, potholes
COMMENTS