High court about Karuvannur bank scam
കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബാങ്കില്‍ ശരിയായ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുവരെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ഏറ്റവും അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം നല്‍കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കില്‍ നിന്ന് പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് അഞ്ച് നിക്ഷേപകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ബാങ്കില്‍ സ്വാധീനമുള്ളവര്‍ക്ക് പണം വേഗത്തില്‍ ലഭിക്കുന്നുയെന്ന പരാതിയെ തുടര്‍ന്ന് ആര്‍ക്കൊക്കെയാണ് പണം നല്‍കുന്നതെന്നും എങ്ങനെയാണ് നിക്ഷേപകര്‍ക്ക് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതെന്നും കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബാങ്ക് ഭരണസമിതിയംഗങ്ങള്‍ സാധാരണക്കാരുടെ നിക്ഷേപത്തില്‍ 300 കോടിയിലേറെ തട്ടിയെടുത്ത് അനനധികൃതമായി സ്വത്തു സമ്പാദിച്ചുയെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Keywords: Highcourt, Karuvannur bank scam, Government
COMMENTS