Heavy rain in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അടുത്ത അഞ്ചു ദിവസത്തേക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് തീവ്രമഴയ്ക്ക് കാരണം. ഇതേതുടര്‍ന്ന് വേഗതയേറിയ കാറ്റും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് അടുത്ത അഞ്ചു ദിവസത്തേക്ക് കടലില്‍ പോകാന്‍ വിലക്കുണ്ട്.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കടുക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലും മലയോരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്.
Keywords: Heavy rain, Kearala, Yellow alert
COMMENTS