Fishermen strike
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ തീരശോഷണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയേറ്റ് മാര്ച്ചിനെത്തുകയായിരുന്നു.
എന്നാല്‍ വള്ളങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് പൊലീസ് കടത്തിവിടാത്തത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു.
തിരുവല്ലം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞത് പലയിടത്തും സംഘര്‍ഷത്തിനിടയാക്കി. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പിക്കണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട ആവശ്യം.
Keywords: Fishermen strike, Thiruvananthapuraaaam. Police
COMMENTS