Civic Chandran's bail issue in high court
കൊച്ചി: എഴുത്തുകാരന് സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട സ്ഥലംമാറ്റ നടപടിക്കെതിരായ ജഡ്ജിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. സ്ഥലംമാറ്റത്തില്‍ അപാകതയില്ലെന്നും ലേബര്‍ കോടതി ജഡ്ജി ഡപ്യൂട്ടേഷന് തസ്തികയല്ലാത്തതിനാല്‍ മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
സ്ഥലംമാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നും ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പായാണ് നടപടിയെന്നും കാട്ടി ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: High court, Bail, Civic Chandran
COMMENTS