Civic Chandran gets anticipatory bail
കോഴിക്കോട്: പീഡന കേസ് പ്രതിയായ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചത്. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിക്കണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 17 ന് കോഴിക്കോട്ട് പുസ്തകപ്രകാശന ചടങ്ങിനെത്തിയ യുവതിയോട് അതിക്രമം കാട്ടിയെന്നായിരുന്നു പരാതി.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കെതിരെ മറ്റൊരു എഴുത്തുകാരി കൂടി പീഡന പരാതി നല്‍കിയിട്ടുണ്ട്.
Keywords: Civic Chandran, Anticipatory bail, Rape case
COMMENTS