അഭിനന്ദ് ന്യുഡല്‍ഹി: അല്‍ ക്വ ഇദ ഭീകര സംഘടനയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ജീവനെടുക്കാന്‍ കാരണമായത് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള...
അഭിനന്ദ്
ന്യുഡല്‍ഹി: അല്‍ ക്വ ഇദ ഭീകര സംഘടനയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ജീവനെടുക്കാന്‍ കാരണമായത് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം.
ഈ വിഷയം ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരിക്കുന്ന സവാഹിരിയുടെ വീഡിയോ പുറതത്തുവന്നു. അതോടെ സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ സ്ഥിരീകിരിച്ചു.
ഇടയ്ക്ക് സവാഹിരി മരിച്ചതായി വാര്‍ത്തകള്‍ പരന്നിരുന്നു. കുറച്ചുകാലമായി സവാഹിരി ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്നതൊന്നും കണ്ടെത്താന്‍ യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞതുമില്ല.
ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ പാകിസ്ഥാനില്‍ അധിനിവേശ കശ്മീരിലോ, സ്വാത് മേഖലയിലോ ഉണ്ടാകാമെന്നായിരുന്നു കരുതിയിരുന്നത്. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും ഇന്ത്യയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തിയിരുന്നുവെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
അമേരിക്കയില്‍ നിന്ന് യുഎസ് സേന പിന്‍വാങ്ങുകയും താലിബാന്‍ അധികാരത്തില്‍ വരികയും ചെയ്തതോടെ ആഗോള തലത്തില്‍ തന്നെ പല ഭീകരരും അവിടേക്കു വീണ്ടും എത്തുന്നതായി അമേരിക്ക ഇതിനിടെ കണ്ടെത്തിയിരുന്നു. മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുമായി സവാഹിരിക്ക് അടുപ്പമുണ്ടെന്നു നേരത്തേ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതെല്ലാം സവാഹിരി അഫ്ഗാനിസ്ഥാനിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലുകള്‍ക്കു ബലം നല്കി. ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് സവാഹിരിയും കുടുംബവും താമസിച്ചിരുന്നത് സിറാജുദ്ദീന്‍ ഹഖാനി അടുത്തിടെ സ്വന്തമാക്കിയ വീട്ടിലായിരുന്നുവെന്നാണ്.
എന്തായാലും കര്‍ണാടകത്തിലെ ബുര്‍ഖ വിവാദത്തില്‍ സവാഹിരി തലവച്ചത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. അതോടെ യുഎസ് ഏജന്‍സികള്‍ ഉണരുകയും കാബൂളിലെ വീട്ടില്‍ കണ്ടെത്തിയ വ്യക്തി സവാഹിരി തന്നെയെന്ന് ഉറപ്പിക്കുകയും അയാളെ വകവരുത്തുന്നതിന് നീക്കമാരംഭിക്കുകയുമായിരുന്നു. പരമാവാധി മറ്റുള്ളവര്‍ക്കു ജീവഹാനിയുണ്ടാകുന്നത് ഒഴിവാക്കി സവാഹിരിയെ വധിക്കണമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശവും സി ഐ എ അക്ഷരം പ്രതി പാലിച്ചു.
Summary: The controversy over the wearing of the burqa in educational institutions in Karnataka led to the death of Ayman al-Zawahiri, the head of the Al-Quwa Ida terrorist organization.
COMMENTS