Actor Vishal injures while shooting
ചെന്നൈ: ചിത്രീകരണത്തിനിടെ നടന് വിശാലിന് പരിക്ക്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന് കാല്‍മുട്ടിന് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് താരത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്തു.
വിശാലിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് മാര്‍ക്ക് ആന്റണി. ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനല് കണ്ണന്, പീറ്റര്‍ ഹെയിന്, രവി വര്‍മ്മ തുടങ്ങിയവരാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യയും മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നേരത്തെയും പലതവണ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റിട്ടുണ്ട്.
Keywords: Vishal, Shooting, Injured
COMMENTS