Actor Nedumpram Gopi passes away
പത്തനംതിട്ട: നടന് നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യംചെയ്ത നടനാണ് നെടുമ്പ്രം ഗോപി.
സംവിധായകന് ബ്ലെസിയുടെ കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ്.
തുടര്‍ന്ന് ആനച്ചന്തം, ആന്ദഭൈരവി, അശ്വാരൂഢന്, ഉത്സാഹ കമ്മിറ്റി, ആലിഫ്, തനിയെ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: Nedumpram Gopi, Cinema, Serial, Kazhcha
COMMENTS