Swapna Suresh against K.T Jaleel
കൊച്ചി: ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സ്വപ്ന സുരേഷ്. കെ.ടി ജലീലും കോണ്‍സല്‍ ജനറലും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് ഇ.ഡിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ പലരും പ്രോട്ടോകോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും താന്‍ സ്പേസ് പാര്‍ക്കില്‍ ജോലിചെയ്യുമ്പോഴാണ് അതെന്നും അവര്‍ പറഞ്ഞു.
മെയിലിലെ ഇംഗ്ലീഷ് പ്രയോഗം മോശമായതിനാല്‍ തിരുത്തിയാണ് താന്‍ കോണ്‍സല്‍ ജനറലിന് നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇതിനായി നിരവധി തവണ തന്നെയും വിളിച്ചിട്ടുണ്ടന്നും തന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു.
Keywords: Swapna Suresh, K.T Jaleel, UAE, Mail
COMMENTS