Rahul Gandhi in Kerala
കണ്ണൂര്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. ജൂലായ് മൂന്നു വരെ അദ്ദേഹം സ്വന്തം മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയെ രാഹുലിനെ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിനു നേരെ ബോംബേറുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ആംബുലന്‍സ് ഉള്‍പ്പടെ മുപ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹം ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോകുന്നത്. ജൂലായ് മൂന്നിന് വൈകിട്ടോടെ അദ്ദേഹം ന്യൂഡല്‍ഹിക്ക് മടങ്ങും.
Keywords: Rahul
COMMENTS