Pulsar Suni's bail application rejected by supreme court
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പള്‍സര്‍ സുനി കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആളാണെന്നുള്ളതും ഈ വര്‍ഷം അവസാനത്തോടെ കേസിന്റെ വിചാരണ അവസാനിക്കുമെന്നുള്ള സര്‍ക്കാരിന്റെ വാദവും പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ ഹൈക്കോടതിയും സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സര്‍ക്കാര്‍ ബോധിപ്പിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ സുനിക്ക് വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നടപടികള്‍ ഇനിയും നീളാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി വിചാരണ തടവുകാരനായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Bail, Reject, Pulsar Suni
COMMENTS