Actor Sivaji Ganesan's daughters approaches highcourt
ചെന്നൈ: അന്തരിച്ച തമിഴ് നടന് ശിവാജി ഗണേശന്റെ മക്കള്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കോടതിയില്‍. ശിവാജി ഗണേശന്റെ പെണ്മക്കളായ ശാന്തിയും രാജ്വിയുമാണ് സഹോദരങ്ങളായ നടന് പ്രഭുവിനും രാംകുമാറിനുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ 271 കോടി രൂപയുടെ ആസ്തിയാണ് ശിവാജി ഗണേശന് ഉള്ളതായി കണക്കാക്കുന്നത്.
പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രമുണ്ടാക്കി കബളിപ്പിച്ചുവെന്നും അനധികൃതമായി മാതാപിതാക്കളുടെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു.
പിതാവ് പലയിടത്തുമായി വാങ്ങിയിട്ടിരുന്ന പല സ്വത്തുവകകളും തങ്ങളറിയാതെ വിറ്റ് സഹോദരങ്ങളുടെ മക്കളുടെ പേരിലാക്കിയെന്നും അമ്മയുടെ ആഭരണങ്ങളടക്കമുള്ളവ നല്‍കാതെ വഞ്ചിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Keywords: Sivaji Ganesan, Daughters, Property dispute
COMMENTS