Actor Sreejith Ravi got bail
കൊച്ചി: പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശ്രീജിത്തിന് ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യാവങ്മൂലം നല്‍കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.
പ്രതി ഇനിയും കുറ്റം ആവര്‍ത്തിക്കുമെന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. എന്നാല്‍ ഇനിയും അപ്രകാരം ആവര്‍ത്തിക്കുകയാണെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
2016 മുതല്‍ നടന് സ്വഭാവ വൈകല്യത്തിന് ചികിത്സയിലാണെന്നുള്ള പിതാവും നടനുമായ ടി.ജി രവിയും പ്രതിയുടെ ഭാര്യയും നല്കിയ രേഖകള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Pocso case, Sreejith Ravi, Bail, High court
COMMENTS