Minister Muhammed Riyas is against central ministers
തിരുവനന്തപുരം: കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അടയ്ക്കാനും തയ്യാറാകണമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
കേന്ദ്രമന്ത്രി വി.മുരളീധരന് നടത്തുന്ന പത്രസമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതയിലുണ്ടെന്നും അത് പരിഹരിക്കാനുള്ള യാതൊരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തിരുവനന്തപുരത്ത് കഴക്കൂട്ടം മേല്‍പ്പാലം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിനെതിരെ സംസാരിച്ചിരുന്നു.
Keywords: Muhammed Riyas, central ministers, Road
COMMENTS