ലണ്ടന്‍: ഇംഗ്ളണ്ടിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. 47 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ കൂറ്റന്‍ വിജയം ആഘോഷ...
ലണ്ടന്‍: ഇംഗ്ളണ്ടിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. 47 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ കൂറ്റന്‍ വിജയം ആഘോഷിച്ചത്.
113 പന്തില്‍ 16 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെ 125 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് ഇന്ത്യന്‍ വിജയത്തിന്റെ മുഖ്യശില്പി. പന്തിന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ഇന്ന് ഇംഗ്ളണ്ടില്‍ പിറന്നത്.
Top effort, great result 💯🏆 pic.twitter.com/HatVR0SYaR
— Jasprit Bumrah (@Jaspritbumrah93) July 17, 2022
യൂസ് വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ഇംഗ്ളീഷ് നിരയില്‍ ഓപ്പണര്‍ ജാസണ്‍ റോയ് 31 പന്തില്‍ 41 റണ്‍സെടുത്തു. 80 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ടു സിക്സിന്റെും അകമ്പടിയോടെ ജോസ് ബട്ലന്‍ 60 റണ്‍സെടുത്തു.
ബെന്‍ സ്റ്റോക്സ് (27), മൊയീന്‍ അലി (34), ലിയാം ലിവിംഗ്സ്റ്റണ് (27), ക്രെയ്ഗ് ഓവര്ടണ് (32) എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.
Summary: India beat England by five wickets to win the ODI series. India celebrated a huge victory with 47 balls to spare.
COMMENTS