High court about Swapna Suresh's 164 statement
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട സരിത എസ് നായര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് എന്തവകാശമെന്ന് ഹൈക്കോടതി ചോദിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലാത്തയാള്‍ക്ക് അതാവശ്യപ്പെടാന്‍ എങ്ങനെയാകുമെന്നും കോടതി ചോദിച്ചു.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ സരിത ഈ ആവശ്യമുന്നയിച്ച് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. അവിടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Swapna Suresh's 164 statement, Solar case, Saritha
COMMENTS