Health minister about monkey pox in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്നിരുന്നാലും അനാവശ്യമായ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം മങ്കി പോക്സിന് വ്യാപനശേഷി കുറവാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ മൂന്നുപേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയെല്ലാം സാമ്പിളുകള്‍ നെഗറ്റീവാണ്.
Keywords: Monkey pox, Health minister, Rise, Isolation
COMMENTS