ന്യൂഡല്‍ഹി; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. രാവിലെ 10.15 ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്...
ന്യൂഡല്‍ഹി; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു.
രാവിലെ 10.15 ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്, തന്റെ കസേരയിലേക്ക് ദ്രൗപതി മുർമുവിനെസ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപവിഷ്ടയാക്കി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സബാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാര്‍, എം.പിമാര്‍, സേനാ മേധാവിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
COMMENTS