ന്യൂഡല്‍ഹി: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്രസര...
ന്യൂഡല്‍ഹി: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. എം.പിമാരായ ഹൈബി ഈഡനും കെ.മുരളീധരനും ലോക്സഭയില്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. അതേസമയം ഇതുസംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം.
COMMENTS