Case against Medha Patkar
ന്യൂഡല്‍ഹി: ആദിവാസി വിദ്യാഭ്യാസത്തിന്റെ പേരില്‍ പിരിച്ചെടുത്ത കോടികള്‍ തട്ടിയെടുത്തെന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറിനെതിരെ കേസ്. നര്‍മദാ ബച്ചാവോ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക കൂടിയായ മേധാ പട്കറിനും മറ്റ് 11 പേര്‍ക്കെതിരെ പ്രീതം രാജ് ബഡോല എന്ന ആള് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നര്‍മദ നവനിര്‍മ്മാണ്‍ അഭിയാന് ട്രസ്റ്റ് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ പിരിച്ചെടുത്ത 13 കോടി രൂപ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാനായി പ്രവര്‍ത്തിക്കുന്നതായി ചമഞ്ഞ് ആളുകളെ കബളിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം മേധാ പട്കര്‍ ഈ ആരോപണങ്ങളെല്ലാം നിരസിച്ചു. തനിക്ക് ഇതുവരെ പൊലീസില്‍നിന്ന് ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും എല്ലാത്തിനും മറുപടി നല്‍കുമെന്നും മേധാ പട്കര്‍ വ്യക്തമാക്കി.
Keywords: Medha Patkar, Case, Fund, Misuse
COMMENTS