Case against ex minister Saji Cheriyan
തിരുവല്ല: മുന്‍മന്ത്രി സജി ചെറിയാനെതിരെ കേസ്. ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിനെതിരെകൊച്ചി സ്വദേശി ബൈജു നോയല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്വായൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുന്‍ മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സജി ചെറിയാനെതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസ്.
Keywords: Case, Saji Cheriyan, Constitution
COMMENTS