A.K.G centre attack
തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ ബോംബേറ് കേസിന്റെ തുടരന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ്.പി എസ്.മധുസൂദനനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കന്റോണ്‍മെന്റ് എ.സി.പി വി.എസ് ദിനരാജും അന്വേഷണസംഘത്തിലുണ്ട്.
പൊലീസ് കേസ് 23 ദിവസം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷമടക്കം ആക്ഷേപമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ചിന് വിട്ട് നാലു ദിവസമായിട്ടും ഇതുവരെ അന്വേഷണസംഘത്തെ രൂപീകരിക്കാത്തതും വിവാദമായിരുന്നു. ഇതിനിടെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Keywords: A.K.G centre attack, Crime branch, Police
COMMENTS