Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലെത്തിയ അവസരത്തിലാണ് പുതിയ വഴിത്തിരിവ്.
ഒരു വിവോ ഫോണിലും കംപ്യൂട്ടറിലും മെമ്മറി കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കേസ് മൂന്നു കോടതികളിലായിരുന്നപ്പോള് മൂന്നു പ്രാവശ്യം മെമ്മറി കാര്‍ഡ് തുറന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ മെമ്മറി കാര്‍ഡ് തുറക്കേണ്ടി വന്നാല്‍ മാറിയ ഹാഷ് വാല്യു രേഖപ്പെടുത്തുന്നതാണ് പതിവ്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ലെന്നതാണ് അനധികൃതമായി തുറന്നതാണെന്ന സംശയത്തിലേക്ക് പൊലീസെത്തുന്നത്.
Keywords: Actress attacked case, Memory card, Crime branch
COMMENTS