Actress Aswathy Babu and friend arrested for drunken drive
കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച ശേഷം കാര്‍ ഓടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍. നടി അശ്വതി ബാബുവും കൂട്ടാളി നൗഫലുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.
കുസാറ്റ് സിഗ്നലില്‍ വച്ച് വാഹനം മുന്നോട്ടും പിന്നോട്ടുമെടുത്ത് അഭ്യാസം കാണിച്ചതോടെയാണ് ഇവരെ നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കാറിന്റെ ടയര്‍ പൊട്ടുകയും ഇവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ അപ്പോഴേക്കും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെയും ലഹരിമരുന്നു കേസില്‍ അശ്വതി ബാബു പിടിയിലായിട്ടുണ്ട്.
Keywords: Aswathy Babu, Arrest, Drunken drive
COMMENTS